ചെറുപ്പക്കാരായ സ്ത്രീകളിലെ ഉത്കണ്ഠയും വിഷാദവും ഭാവിയിലെ ഹൃദ്രോഗ അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തല്‍. പരമ്പരാഗതമായി ഹൃദ്രോഗം പുരുഷന്മാരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന സാധാരണ ധാരണയെ ചോദ്യം ചെയ്യുന്നതാണ് പുതിയ കണ്ടെത്തല്‍. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ വാര്‍ഷിക സയന്റിഫിക് സെഷനില്‍ അവതരിപ്പിച്ച പുതിയ പഠനമാണ് ചെറുപ്പക്കാരികളിലെ മാനസികാരോഗ്യവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിയത്. പരമ്പരാഗതമായി ഹൃദ്രോഗസാധ്യത കുറവാണെന്ന് കരുതപ്പെടുന്ന ഈ വിഭാഗത്തില്‍ ഉത്കണ്ഠയും വിഷാദവും ഹൃദയ സംബന്ധമായ റിസ്കുണ്ടാക്കുന്നതില് കാര്യമായ പങ്ക് വഹിക്കുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു.
മസാച്യുസെറ്റ്സ് ജനറല്‍ ഹോസ്പിറ്റലിലെയും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെയും കാര്‍ഡിയോളജിസ്റ്റായ ജിയോവന്നി സിവിയേരി നടത്തിയ ഗവേഷണം 71,000-ത്തിലധികം യുവതികളുടെ ആരോഗ്യ രേഖകള്‍ വിശകലനം ചെയ്തു. ഉത്കണ്ഠയോ വിഷാദമോ അനുഭവിക്കാത്തവരെ അപേക്ഷിച്ച് ഈ മാനസികാരോഗ്യ അവസ്ഥകളുള്ള സ്ത്രീകള്‍ക്ക് 10 വര്‍ഷത്തിനുള്ളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ അല്ലെങ്കില്‍ പ്രമേഹം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനം കണ്ടെത്തി. യുവതികള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കുറവാണെന്ന് പൊതുവെ കരുതപ്പെടുന്നു, കാരണം ഈസ്ട്രജന് ഹൃദയത്തിന് സംരക്ഷണ ഫലം നല്കുന്നു. എന്നിരുന്നാലും, ഉത്കണ്ഠയോ വിഷാദമോ അനുഭവിക്കുന്ന യുവതികള്‍ക്ക് ഈ സംരക്ഷണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു.
Schedule Your Appointment Today & Experience the Difference!