മാനസിക സമ്മര്‍ദ്ദങ്ങളും ആരോഗ്യപ്രശ്നങ്ങളും കാരണം ഉറങ്ങാന്‍ ഉറക്ക ഗുളികകളെ ആശ്രയിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ സന്തോഷവാര്‍ത്ത വരുന്നു, മനഃശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി ഉപയോഗിക്കുന്ന ബെഡ് ടൈം വിന്‍ഡോ എന്ന ആശയമാണ് ഉറക്കമില്ലാത്തവര്‍ക്ക് ആശ്വാസമായി വരുന്നത്. ഫ്രണ്ടിയേഴ്സ് ഇന്‍ സ്ലീപ്പില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ്, 'ബെഡ്ടൈം വിന്‍ഡോ' യുടെ ഫലപ്രാപ്തി ഓസ്ട്രേലിയയിലുടനീളം പരീക്ഷിച്ചതായും നല്ല ഫലങ്ങള്‍ കണ്ടതായും പറയുന്നത്. ഫ്ലിന്‍ഡേഴ്സ് യൂണിവേഴ്സിറ്റിയിലെ ഡോ. അലക്സാണ്ടര്‍ സ്വീറ്റ്മാന് ആണ് ബെഡ് ടൈം വിന്‍ഡോ എന്ന പേരില്‍ സ്വയം ചെയ്യാവുന്ന തെറാപ്പി ആവിഷ്കരിച്ചത്.
മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ ഉറക്ക ഗുളികകളില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കുന്ന തെറാപ്പികള്‍ സ്വീകരിക്കുന്നതോടെ നന്നായി ഉറങ്ങാന്‍ മാത്രമല്ല, പകല്‍ സമയങ്ങള്‍ കൂടുതല്‍ ഉത്പാദനക്ഷമത കൈവരിക്കാനും സഹായിക്കുന്നു. മാനസികാരോഗ്യത്തില്‍ കാര്യമായ പുരോഗതിയുണ്ടാക്കാനും അത് സഹായിക്കുന്നു. കോ-മോര്‍ബിഡ് ഇന്‍സോമ്നിയയും ഒഎസ്എയും ഉള്ളവര്‍ ഉയര്‍ന്ന ആരോഗ്യപ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതായി പഠനം കണ്ടെത്തി. സൈക്കോ എഡ്യൂക്കേഷന്‍, റിലാക്സേഷന് ടെക്നിക്കുകള്‍, ഉറക്കം മെച്ചപ്പെടുത്താനുള്ള നുറുങ്ങുകള്‍ എന്നിവയിലൂടെ മരുന്നുകളെ ആശ്രയിക്കാതെ ഉറക്കം മെച്ചപ്പെടുത്താം, ജീവിതവും.
Schedule Your Appointment Today & Experience the Difference!