കൗമാരത്തില്‍ ഏകാന്തത അനുഭവിക്കുന്നവര്‍ ഭാവിയില്‍ വിജയകരമായ തൊഴില്‍ നേടുന്നതില്‍ പരാജയപ്പെടുന്നതായി പഠനം. ലണ്ടനിലെ കിംഗ്സ് കോളേജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, സൈക്കോളജി & ന്യൂറോ സയന്‍സിന്റെ പുതിയ ഗവേഷണത്തിന്റെ ഭാഗമായി ഗ്രീന്‍വിച്ച് സര്‍വകലാശാലയുമായി സഹകരിച്ച്,
സോഷ്യല്‍ സയന്‍സ് ആന്‍ഡ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഏകാന്തത അനുഭവിക്കുന്ന കൗമാരക്കാര്‍, പ്രായപൂര്‍ത്തിയായപ്പോള്‍ തൊഴില്‍ ഉറപ്പാക്കുന്നതിലും സാമ്പത്തിക മുന്നേറ്റം ഉണ്ടാക്കുന്നതിലും ബുദ്ധിമുട്ടുകള്‍ നേരിടാനുള്ള സാധ്യത കൂടുതലാണ്.
1994-1995 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ജനിച്ച 2,232 വ്യക്തികളെ ട്രാക്ക് ചെയ്ത എന്‍വയോണ്‍മെന്റല്‍ റിസ്ക് (ഇ-റിസ്ക്) പഠനത്തില്‍ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ്, ഗവേഷകര്‍ 12-ാം വയസ്സില്‍ ഏകാന്തതയും 18-ാം വയസ്സിലെ തൊഴില്‍ സാധ്യതകളും തമ്മില്‍ നേരിട്ടുള്ള ബന്ധം കണ്ടെത്തിയത്.
'ഏകാന്തത മാനസികാരോഗ്യത്തെ മാത്രമല്ല, തൊഴില്‍ വിപണിയില്‍ മത്സരിക്കാനുള്ള ഒരു വ്യക്തിയുടെ കഴിവിനെ തടസ്സപ്പെടുത്തുന്നുവെന്ന് കിംഗ്സ് ഐഒപിപിഎന്-ലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ പ്രമുഖ എഴുത്തുകാരന് ബ്രിഡ്ജറ്റ് ബ്രയാന്‍ പറയുന്നു.
Schedule Your Appointment Today & Experience the Difference!