വ്യവസായ മലിനീകരണം വലിയ പ്രശ്നമാണെങ്കിലും അതിന്റെ പത്തിരട്ടി വലിയ പ്രശ്നമായി വിവര മലിനീകരണം സംഭവിക്കുന്നതായി വിദഗ്ധര്‍. ഡിജിറ്റല്‍ യുഗത്തില്‍ സംഭവിക്കുന്ന ഡാറ്റ സ്മോഗ് അഥവാ വിവര മലിനീകരണമാണ് വ്യക്തികളെയും സമൂഹത്തെയും വിവിധ ഗ്രൂപ്പുകളെയുമെല്ലാം കാര്‍ന്നു തിന്നുന്ന വിലയേറിയ രോഗമായി മാറിയിട്ടുള്ളത്. ഒരു ലക്ഷം കോടി ഡോളറാണ് ഇതിന്റെ മൂല്യമായി വിദഗ്ധര്‍ കണക്കാക്കുന്നത്. ഒരു ചോദ്യത്തിന് ഒരു ഉത്തരം ലഭിക്കുന്നതിനു പകരം ഒരു കോടി ഉത്തരങ്ങള്‍ ലഭിക്കുന്ന വിവര വെള്ളപ്പൊക്കമാണ് ഡാറ്റ ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളി.
കമ്പ്യൂട്ടറില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന നിങ്ങള്‍ ഇടയ്ക്ക് പോപ് അപ് ചെയ്തു വരുന്ന ഒരു ഇമെയ്ല് മെസ്സേജ്, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ നോട്ടിഫിക്കേഷന്‍ നോക്കുന്നതോടെ ചെയ്തുകൊണ്ടിരിക്കുന്ന ജോലി അവിടെ ഉപേക്ഷിക്കപ്പെടുന്നു. ഇന്റല്‍, മൈക്രോസോഫ്ട് തുടങ്ങിയ കമ്പനികളിലെ ജീവനക്കാര്‍ക്ക് വരുന്ന മെയ്ലുകളുടെ എണ്ണം, ഒരു തവണ മെയ്ല് നോക്കാനെടുക്കുന്ന സമയം, അതില്‍ നിന്ന് തിരികെ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിലേക്ക് തിരിച്ചുകയറാനുള്ള സമയം എന്നിവ സംബന്ധിച്ച പഠനം നടത്തിയാണ് വിദഗ്ധര്‍ വിവരാധിക്യം സൃഷ്ടിക്കുന്ന നഷ്ടം കണക്കാക്കുന്നത്. ഉത്പാദനക്ഷമതയെ വലിയ തോതില്‍ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലാണ് മീഡിയ, സോഷ്യല്‍ മീഡിയ, ഡാറ്റ വിനിമയം തുടങ്ങിയ മേഖലകള്‍ പ്രവര്‍ത്തിക്കുന്നത്. നേച്വര്‍ ഹ്യൂമന്‍ ബിഹേവിയര്‍ പ്രസിദ്ധീകരിച്ച ഗവേഷണ ലേഖനത്തിലാണ് വിവര മലിനീകരണം സൃഷ്ടിക്കുന്ന പ്രതിസന്ധിയും അതിനുള്ള പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്നത്. വിവരം അമിത ഭാരമാകുന്നത് നിയന്ത്രിക്കുന്നതും അത് സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളുടെ ആഘാതം നിയന്ത്രിക്കുന്നതിനുമുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്ന പരിഹാര നിര്‍ദേശങ്ങള്‍.
Schedule Your Appointment Today & Experience the Difference!